ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിൽ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമായി
ഫ്രൂട്ട് ഫോറസ്റ്റ് '
ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂൾ കാമ്പസ്സിൽ ഭക്ഷ്യയോഗ്യമായ കായ് കനികൾ നിറഞ്ഞ ഫ്രൂട്ട് ഫോറസ്റ്റ് ഒരുക്കാൻ
ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂൾ.
ഫല വൃക്ഷങ്ങളുടെയും ഔഷധ സസ്യങ്ങളുടേയും ഉദ്യാനത്തിനായി
തൈകൾ നട്ടുകൊണ്ട്
സ്കൂൾ മാനേജ്മെന്റും വിദ്യാർത്ഥികളും ആരംഭിച്ചത് ഹരിത വൈവിധ്യത്തിനായുള്ള പുതിയ മുന്നേററം.
സ്കൂൾ കാമ്പസ്സിലെ കളിസ്ഥലത്തിനു .ചുററുമുള്ള ഇരുപത് സെന്റ് സ്ഥലത്താണ്
ഫ്രൂട്ട് ഫോറസ്ററ്. ഒരുക്കുന്നത് . പേര മുതൽ റംബൂട്ടാൻ, റൊളീനിയം
ഗ്രീൻ ആപ്പിൾ, തായ്ലന്റ് ചാമ്പ, മുരിങ്ങ,
കറിവേപ്പ്, കടപ്ളാവ്, നീലകൊടുവേലി, നെല്ലി, ലോലോലി, സർവസുഗന്ധി, ഞാവൽ, കരാണ്ട ചെറി, ചന്ദനം, അത്തി, മുട്ടപ്പഴം, വെള്ള.മന്ദാരം, സപ്പോട്ട, സീതപ്പഴം, പൂച്ചപ്പഴം, ദന്തപ്പാല, അശോകം, നീർമാതളം, ബൈസോമിയ, കൂവളം, ഗണപതി നാരകം, ഗുഗ്ഗുലു, കൊയ്ന, കരിങ്ങാലി, അമൻപൊരി, ആടലോടകം,
കൊടുവേലി, ഏകനായകം, ചങ്ങലം പെരണ്ട, രാമച്ചം, തിപ്പലി തുടങ്ങി വിവിധ ഇനങ്ങളും മാവും പ്ളാവും വാഴയും വരെ ഇതിൽ ഉൾപ്പെടും.
ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും
നട്ടിരിക്കുന്നത് ഒരോന്നിന്റെയും വളർച്ചയും സൂര്യപ്രകാശത്തിന്റെ ലഭ്യതയും കണക്കാക്കി തയ്യാറാക്കിയ മാപ്പിന്റെ അടിസ്ഥാനത്തിലാണ്.
70 ൽ അധികം തൈകൾ നടുന്നതിനു മുൻപായി
ജൈവവളം തയ്യാറാക്കിയിരുന്നു.
ശ്രീകൃഷ്ണപുരം ജൈവ കർഷകസമിതി പ്രവർത്തകൻ റജി ജോസഫ് മേൽനോട്ടത്തിലാണ് ഫ്രൂട്ട് ഫോറസ്റ്റിന്റെ പ്രവർത്തനം നടത്തിയത്.
ഫ്രൂട്ട് ഫോറസ്ററ് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷൻ നിർവ്വഹിച്ചു.
തൈനടീൽ ഉദ്ഘാടനം ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ. സി എൻ ഷാജുശങ്കർ ,
കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബുജാക്ഷി, വാർഡ് മെമ്പർ ബന്ദു ഉണ്ണികൃഷ്ണൻ, സ്കൂൾ സെക്രട്ടറി. പി എ കാളിദാസൻ, പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ, വൈസ് പ്രിൻസിപ്പൽ അനിത ടീച്ചർ, വി മോഹൻകുമാർ, പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ വേണുഗോപാൽ, പി ടി എ മെമ്പർമാർ പി. ബി ശ്രീനാഥ്, ചന്ദ്രിക ടീച്ചർ, തുടങ്ങിയവർ തൈകൾ നട്ടു.














No comments:
Post a Comment